തിരുവനന്തപുരം : പന്നിയുടെ പിത്താശയ സ്തരം മുറിവുണക്കാൻ ഉപയോഗിക്കാമെന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ കണ്ടെത്തലിനു പേറ്റന്റ് ലഭിച്ചതിനു പിന്നാലെ ഇതിന്റെ നിർമാണ ചുമതലയുള്ള അലികോൺ മെഡിക്കൽസിന് കേന്ദ്ര ഡ്രഗ്സ് കൺട്രോളറുടെ അനുമതിയും ലഭിച്ചു.
മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ഔഷധം വളരെ വേഗം മുറിവുണക്കുന്നതിന് സഹായകമാണെന്നു കണ്ടെത്തിയതായി ബയോ മെഡിക്കൽ ടെക്നോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണ വർമ, ഡീൻ ഡോ.റോയ് ജോസഫ്, എക്സ്പിരിമെന്റൽ പാത്തോളജി വിഭാഗം മേധാവി ഡോ.ടി.വി.അനിൽകുമാർ എന്നിവർ അറിയിച്ചു.
Read More:തൃപ്പൂണിത്തുറ– എറണാകുളം റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിലേക്കു മരുന്നുകൾ എത്തിക്കുന്ന രീതിയിലൂടെ ഇത് മുറിവിൽ എത്തിക്കാനാകും. പ്രമേഹരോഗികളുടെ ശരീരത്തിൽ മുറിവ് ഉണ്ടായാൽ ഉണങ്ങാൻ പ്രയാസമാണ്. എന്നാൽ പന്നിയുടെ പിത്താശയത്തിൽ നിന്നെടുത്ത പാളികളും കുഴമ്പും ഇത്തരം മുറിവുകൾ ഉണക്കാൻ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.
പന്നിയുടെ പിത്താശയത്തിലെ കോശങ്ങളിലെ കുഴമ്പ് തൊലിപ്പുറത്തുള്ള മുറിവുകൾക്കു മുകളിൽ വച്ചു പിടിപ്പിച്ചാൽ വേഗത്തിൽ കരിയുന്നതായി തെളിഞ്ഞു. മുറിവിന്റെ പാടുകൾ ഏറെ കുറയ്ക്കാനും ഇതു സഹായിക്കും. തുടർന്നാണ് ആന്തരിക മുറിവുകൾ കരിയുന്നതിനും ഇതിന്റെ സാധ്യതയെക്കുറി ച്ചു ഗവേഷണം ആരംഭിച്ചത്. ഡോ..ടി.വി .അനിൽകുമാറിന്റെ നേതൃത്വത്തിൽ കെ.വി.പ്രതീഷും ഡോ. കെ.എസ്.പ്രവീണും ഉൾപ്പെടുന്ന സംഘമാണ് ഗവേഷണം പൂർത്തിയാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം