തൊടുപുഴ: വൈദികനെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ പ്രധാന സൂത്രാധാരകൻ അറസ്റ്റിൽ. പാല നെച്ചിപുഴൂർ ഉറമ്പിൽ ജിഷാദ് (27) ആണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയവരുടെ എണ്ണം ഏഴായി. മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി വിൽപന നടത്തി പണം സമ്പാദിക്കാമെന്ന് വ്യവസായിയെ ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വൈദികനായി ചമഞ്ഞ അരിക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി. കൈമൾ ഉൾപ്പടെ ആറുപേർ മുൻപ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ 19നാണ് വ്യവസായിയെ ചിത്തിരപുരത്ത് വിളിച്ചു വരുത്തി സംഘ 35 ലക്ഷം തട്ടിയെടുത്തത്. കേസിലെ മൂന്നാം പ്രതിയായ ഇയാളുടെ പക്കൽ നിന്ന് 11.50 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ. കുമാർ, എസ്ഐമാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, എഎസ്ഐ കെ.എൽ ഷിബി എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം