ആസ്ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പൊരുതി ഇന്ത്യ. മത്സരത്തിൽ വിജയിക്കാൻ രണ്ടാം ഇന്നിംഗ്സിൽ ആകെ 444 റൺസാണ് ടീമിന് നേടേണ്ടിയിരുന്നത്. നാലാം ദിനമായ ഇന്ന് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരിക്കുകയാണ്. ഇനി 97 ഓവറിൽ 280 റൺസാണ് നേടേണ്ടത്. സ്കോർ: ഓസ്ട്രേലിയ 469, 270/8 ഡിക്ലയേർഡ്. ഇന്ത്യ 296.
ആദ്യ ഇന്നിംഗ്സിൽ 469 റൺസടിച്ച് കൂട്ടിയ ഓസീസ് ഇന്ന് രണ്ടാം ഇന്നിംഗ്സിൽ 270 റൺസ് കൂടി ചേർത്തു. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലീഡ് 443 വരെയെത്തിച്ചത്. 444 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യക്ക് മുന്നിൽവച്ച ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം കുറിച്ചു. ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തി.
എട്ടാം ഓവർ എറിയാനെത്തിയ സ്കോട്ട് ബോലണ്ടിന്റെ ആദ്യപന്തിൽ ഗള്ളിയിൽ കാമറൂണ്‍ ഗ്രീനിന്റെ ഉജ്വല ഇടംകൈ ക്യാച്ചിലൂടെ ഗിൽ പുറത്ത്. ക്യാച്ച് എടുക്കുന്നതിനിടെ ഗ്രീനിന്റെ കൈ മൈതാനത്ത് ഉരസുന്നത് റീപ്ലേയിൽ കാണാമായിരുന്നു. എങ്കിലും തേർഡ് അന്പയറിന്റെ വിധി ഗില്ലിന് എതിരായി. അവിശ്വസനീയതയോടെ ഗിൽ ക്രീസ് വിട്ടു.
ഗില്ലിനു (18) പിന്നാലെ രോഹിത് ശർമ (43), ചേതേശ്വർ പൂജാര (27) എന്നിവരും പുറത്തായി. നാലാം ദിനം കളി നിർത്തുന്പോൾ വിരാട് കോഹ്ലിയും (44), അജിങ്ക്യ രഹാനെയുമാണ് (20) ക്രീസിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം