ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ടിന്റെ ഇഗ സ്വെറ്റിക്കിന്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഇഗ കളിമൺ കോർട്ടിലെ ചരിത്ര കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 6-2, 5-7, 6-4.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സ്വെറ്റിക്ക് രണ്ടാം സെറ്റും സ്വന്തമാക്കുന്നതിന് അടുത്തെത്തിയെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തി മുച്ചോവ ഈ സെറ്റ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ മൂന്നാം സെറ്റിലേക്ക് വന്നപ്പോൾ തന്റെ മികവ് കാഴ്ച വെച്ച പോളിഷ് താരം അർഹിച്ച വിജയത്തിലേക്ക് കുതിച്ചു.
ഇരുപത്തിരണ്ടുകാരിയായ സ്വെറ്റിക്കിന്റെ നാലാം ഗ്ലാൻസ്ലാം ടൈറ്റിലാണ് ഇത്. നേരത്തേ 2020,2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. 2022 യുഎസ് ഓപ്പണിലും ഇഗ വിജയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം