ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്‍ ശനിയാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്‍ നിലപാട് അറിയിച്ചത്.
തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ താനും മറ്റ് ഗുസ്തിതാരങ്ങളും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയുള്ളൂയെന്നു സാക്ഷി മാലിക് പറഞ്ഞു. ഓരോ ദിവസവും തങ്ങൾ എത്രമാത്രം മാനസിക സംഘർഷങ്ങളാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Read more: സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും എൻ.സി.പി വര്‍ക്കിങ് പ്രസിഡന്റുമാര്‍
വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളുമായി ഡൽഹി പോലീസ് ദേശീയ റെസ്ലിങ് ഫെഡറേഷന്റെ ഓഫീസിൽ തെളിവെടുപ്പ് നടത്തിയിരുന്നു. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടിൽ കണ്ടെന്നതരത്തിലുള്ള വാർത്തകളും വെള്ളിയാഴ്ച പരന്നു. വാർത്തകൾ നിഷേധിച്ച വിനേഷ് ഫോഗട്ട്, മസിൽപവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.
അതിനിടെ പരാതിക്കാരിയായ ഗുസ്തിതാരങ്ങളിലൊരാളെ പോലീസ് ബ്രിജ്ഭൂഷൺ ശരണ്‍ സിംഗിന്റെ ഡൽഹിയിലെ വസതിയിൽ എത്തിച്ചിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകാട്ടാനാണ് പോലീസ് പെൺകുട്ടിയെ ബ്രിജ്ഭൂഷണിന്റെ വീട്ടിൽ എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. അരമണിക്കൂറോളം പെൺകുട്ടിയുമായി പോലീസ് ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം