ലണ്ടൻ: ഇന്ത്യ-ആസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ബി.ജെ.പി പ്രവർത്തകർ പാർട്ടി പതാക ഉയർത്തിയതിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ടീമിന് പിന്തുണയുമായി ഓവൽ സ്റ്റേഡിയത്തിലെത്തിയവരാണ് ബി.ജെ.പി പതാക വീശിയത്. ചിത്രത്തിൽ തൊട്ടപ്പുറത്തായി ഇന്ത്യൻ പതാകയും ഉണ്ട്. ചിത്രം സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനിടയാക്കിയാക്കിയിരിക്കുകയാണ്.
Read also: മണിപ്പുരിൽ വീണ്ടും സംഘർഷം; സ്ത്രീ ഉൾപ്പെടെ മൂന്നുപേർ വെടിയേറ്റു മരിച്ചു
ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുകയാണ്. മത്സരം ഇന്ത്യയും ബി.ജെ.പിയും തമ്മിലാണോ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലല്ലേ എന്നാണ് പലരുടെയും ചോദ്യം.
ഇന്ത്യയും ആസ്ട്രേലിയയും തമ്മിലാണ് മത്സരമെന്ന് ഓർമിപ്പിക്കുകയാണെന്ന് ചിത്രം പങ്കുവച്ച് മുതിർന്ന മാധ്യമപ്രവർത്തകർ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു. ദേശീയപതാക ഉയരേണ്ടിടത്ത് പാർട്ടി പതാകയുമായി എത്തുന്നത് ശരിയല്ലെന്നും ഇത്തരം വേദികളിൽ ഇത് അനുവദിക്കരുതെന്നും ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു. 52 വർഷമായി ദേശീയപതാക ഉയർത്താത്തവരാണ് സംഘ്പരിവാറുകാരെന്നും അതിന്റെ തുടർച്ചയാണിതെന്നും മറ്റൊരാൾ വിമർശിച്ചു.
അതേസമയം, മുമ്പ് മെൽബണിൽ ഒരുവിഭാഗം കാണികൾ രാഹുൽ ഗാന്ധിയുടെ ബാനറുമായെത്തിയത് കാണിച്ചാണ് ബി.ജെ.പി അനുകൂലികൾ ഇതിനെ പ്രതിരോധിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം