തൃശൂരില്‍ തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് പരിക്ക്

 

തൃശൂര്‍: തൃശൂര്‍ എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് പരിക്ക്. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) യ്ക്കാണ് പരിക്കേറ്റത്. 

ഇന്ന് വൈകിട്ടായിരുന്നു അപകടം. കാറ്റിലും മഴയിലും പെട്ട് റോഡരികിലെ വീട്ടുപറമ്പിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കാളിക്കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി.

Read more: ‘ഇവർ എന്നെ ചതിച്ചതാണ്, വായ്പയെടുത്തത് 70,000 രൂപ മാത്രം’; ആത്മഹത്യാക്കുറിപ്പിൽ രാജേന്ദ്രൻ നായർ

അതേസമയം, ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം​വീ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഏ​ഴ് വീ​ടു​ക​ൾ ത​ക​ർ​ന്നു. ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​മ്പ​ല​പ്പു​ഴ വി​ല്ലേ​ജി​ൽ നാ​ലും കോ​മ​ള​പു​രം, ത​ക​ഴി, ചെ​റു​ത​ന വി​ല്ലേ​ജു​ക​ളി​ലാ​യി മൂ​ന്ന് വീ​ടു​ക​ളു​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. നാ​ശ​ന​ഷ്ടം ക​ണ​ക്കാ​യി​ട്ടി​ല്ല.

ചി​ല​യി​ട​ത്ത് മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി​ബ​ന്ധ​വും ത​ട​സ​പ്പെ​ട്ടു. ഇ​വ പു​ന​സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം