ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ അക്രമികളാണ് ഖോഖന്‍ ഗ്രാമത്തില്‍ വെടിയുതിര്‍ത്തത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
Read more: ‘ഇവർ എന്നെ ചതിച്ചതാണ്, വായ്പയെടുത്തത് 70,000 രൂപ മാത്രം’; ആത്മഹത്യാക്കുറിപ്പിൽ രാജേന്ദ്രൻ നായർ
കഴിഞ്ഞ ദിവസം എട്ടുവയസ്സുള്ള കുട്ടിയെയും അമ്മയെയും ബന്ധുവിനെയും ആൾക്കൂട്ടം ആംബുലൻസിലിട്ടു ചുട്ടുകൊന്നെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. വെടിവയ്പില്‍ പരുക്കേറ്റ എട്ടുവയസ്സുകാരനെ അമ്മയ്ക്കും ബന്ധുവിനും ഒപ്പം ഞായറാഴ്ച ഇംഫാലിലെ ക്യാംപിലേക്ക് മാറ്റുന്നതിനിടെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടാകുകയായിരുന്നു.
പൊലീസ് സുരക്ഷയോടെയാണ് ആംബുലന്‍സ് പോയിരുന്നത്. ഇറോയ്സേമ്പ എന്ന സ്ഥലത്തുവച്ച് ആള്‍ക്കൂട്ടം വളഞ്ഞ് വാഹനത്തിനു തീയിടുകയായിരുന്നു. ഡ്രൈവറെയും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ആളിനെയും പുറത്തിറക്കിയ ശേഷമാണ് തീയിട്ടത്. ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. രണ്ട് അസം റൈഫിൾസ് സേനാംഗങ്ങൾക്കു പരുക്കേറ്റു.
അതേ സമയം മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്. 310 പേർക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു. ഭൂരിഭാഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 5 ജില്ലകളില്‍ കർഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ കർഫ്യൂ ഇളവ് നൽകുകയും ചെയ്തു. ആയുധങ്ങൾ താഴെവയ്ക്കണമെന്ന ഷായുടെ അഭ്യർത്ഥനക്ക് പിന്നാലെ 140 പേര് ആയുധങ്ങൾ നൽകിയെന്ന് അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം