ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 296 റൺസിനു പുറത്ത്. ഇതോടെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് 173 റൺസ് ലീഡായി. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ അജിൻക്യ രഹാനെ (129 പന്തിൽ 89), ഷാർദൂൽ ഠാക്കൂർ (109 പന്തിൽ 51) എന്നിവർ ചേർന്നു നടത്തിയ ചെറുത്തുനിൽപ്പാണ് ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യയെ സഹായിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 റൺസ് കൂട്ടിച്ചേർത്തു.
5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. ഇന്ന് എറിഞ്ഞ രണ്ടാം പന്തിൽ തന്നെ കെഎസ് ഭരത് (5) പുറത്ത്. സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കുറ്റി തെറിച്ചാണ് താരം പുറത്തായത്. അവിടെനിന്നാണ് രഹാനെയും താക്കൂറും ഒന്നിച്ചത്. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ അൺ ഈവൻ ബൗൺസ് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ താക്കൂർ പലതവണ ശരീരത്തിൽ ഏറ് വാങ്ങി.
Read more: ജാക്കി ഷ്റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; കേസെടുത്ത് മുംബൈ പൊലീസ്
ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ രഹാനെ പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ഷാർദൂർ ഠാക്കൂറും പുറത്തായതോടെ ഏറെക്കുറെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. ഉമേഷ് യാദവ് (11 പന്തിൽ 5), മുഹമ്മദ് ഷമി (11 പന്തിൽ 13) എന്നിവർക്ക് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ് സിറാജ് (0*) പുറത്താകാതെ നിന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി നായകന് പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം