വൈത്തിരി: ആളില്ലാത്ത വീട്ടിൽ കയറി പണം കവർന്ന അസം സ്വദേശി അറസ്റ്റിൽ. അസം സ്വദേശി ജാക്കിർ ഹുസൈനെ (22) കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നാണ് വൈത്തിരി പൊലീസ് പിടികൂടിയത്. പൊഴുതന കുട്ടിപ്പ ജങ്ഷനിൽ താമസിക്കുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തയുടെ വീട്ടിലാണ് മോഷണം നടത്തിയിരിക്കുന്നത്. 15,000 രൂപയും രേഖകളടങ്ങിയ ബാഗുമാണ് ഇവിടെ നിന്നും കവർന്നത്.
Read More:പെൻഷൻ മസ്റ്ററിങ്: സ്റ്റേ നീക്കി ഹൈക്കോടതി
വീട്ടമ്മയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ തേയില എസ്റ്റേറ്റിൽ ജോലിക്കായി വന്ന അന്തർ സംസ്ഥാന തൊഴിലാളിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് കർണാടക ഹൂബ്ലിയിൽ എത്തി വൈത്തിരി എസ്.ഐ സലീമും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ ആഷ്ലിൻ തോമസ്, ജയ്സൺ, അനീഷ്, വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം