തിരുവനന്തപുരം : ടെക്നോപാര്ക്കിനുള്ളില് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ജൂണ്‍ 12 മുതല്‍ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി ടെക്നോപാര്‍ക്ക് ക്യാമ്പസിനുള്ളില്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗത എന്നീ നിയമലംഘനങ്ങൾ തടയാനാണ് പുതിയ നടപടി.