തൃശൂര്‍: സുസ്ഥിര ഊര്‍ജ്ജ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശൂരിലെ ഏഴ് സ്കൂളുകള്‍ക്ക് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു നല്കി. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പദ്ധതിയുടെ ഔദ്യോഗിക സമർപ്പണം നടത്തി. ഊര്‍ജ്ജ സുരക്ഷയ്ക്ക് പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം വളരെ പ്രധാനമാണെന്നും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇസാഫിന്റെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള തെളിവാണ് ഈ പദ്ധതിയെന്നും കെ. പോള്‍ തോമസ് പറഞ്ഞു. സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തെ കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് പകരാനും ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിലെ പ്രമുഖർ വിവിധ സ്കൂളുകളിലായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിമ്പ്രം വിപിഎം എസ്എൻഡിപി എച്ച്എസ്എസിൽ നാട്ടിക എംഎൽഎ സി. സി. മുകുന്ദൻ, ചേർപ്പ് സിഎൻഎൻ ബോയ്സ് എച്ച്എസിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാരും, മരോട്ടിച്ചാൽ എയുപിഎസിൽ എഇഒ പി. എം. ബാലകൃഷ്ണനും, ചെറളയം എച്ച് സിസിജി യുപി എസിൽ ഇസാഫ് ബാങ്ക് ബിസി ഹെഡ് സൈബു കെ.എ. യും തൃത്തല്ലൂർ യുപി സ്കൂളിൽ ഡിഇഒ അജിത കുമാരിയും പാടൂർ വാണിവിലാസം യുപി സ്കൂളിൽ ഇസാഫ് ബാങ്ക് ഓപ്പറേഷൻസ് ഹെഡ് എം. പി. പീറ്ററും, തൃശൂർ വിവേകോദയം ബിഎച്ച്എസ്എസിൽ മുൻ ലോക് സഭ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണനും ഉദ്ഘാടനം നിർവഹിച്ചു.
ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, സെഡാർ റീട്ടെയിൽ എം ഡി അലോക് തോമസ് പോൾ, പ്രചോദൻ ഡെവലപ്മെന്റ് സർവീസസ് ഡയറക്ടർ എമി അച്ചാ പോൾ, ഇസാഫ് ബാങ്ക് സിസിഒ സുദേവ് കുമാർ വി., സസ്റ്റൈനബിൾ ബാങ്കിംഗ് ഹെഡ് റെജി കോശി ഡാനിയൽ, ബ്രാൻഡിംഗ് & കമ്മ്യൂണിക്കേഷൻസ് ഹെഡ് സോണി വി. മാത്യു, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., മൈക്രോ ബാങ്കിംഗ് ഹെഡ് അനിത ശേഖർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. പുനരുപയോഗ ഊര്‍ജത്തിന്റെയും പരിസ്ഥിതി സൗഹൃദ ഊര്ജസ്രോതസ്സുകളുടേയും പ്രധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിലൂടെ അടുത്ത തലമുറയ്ക്ക് ഹരിത ഭാവിയിലേക്കുള്ള വഴി തുറക്കുകയാണ്.