കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂരിൽ രണ്ടു യാത്രക്കാരിൽനിന്നുമായി ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശിയായ സുഹൈൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാണ് രണ്ടു പേരും സ്വർണം കടത്താന്‍ ശ്രമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം