അബുദാബി: യുഎഇ– ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം രേഖപ്പെടുത്തി. എമിറേറ്റ്സിലെ അൽ ഫായി മേഖലയിൽ രാത്രി 11.30 ഓടെയാണ് റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ ഭൂകമ്പ ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയത്. അതേസമയം യുഎഇയിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Read more: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
യുഎഇയില്‍ പൊതുവെ വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീസ്മോളജി വിഭാഗം ഡയറക്ടര്‍ ഖലീഫ അല്‍ ഇബ്രി പറഞ്ഞു. ഇത്തരത്തിലുള്ള മിക്ക ഭൂചലനങ്ങളും ജനങ്ങള്‍ അറിയാറില്ല. സെന്‍സറുകളില്‍ മാത്രം രേഖപ്പെടുത്താന്‍ തക്ക തീവ്രത മാത്രമേ ഇവയ്ക്ക് ഉണ്ടാവുകയുള്ളൂ. കെട്ടിടങ്ങളെയോ മറ്റ് നിര്‍മിതികളെയോ ഇവ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഭൂകമ്പങ്ങൾ അപൂർവമാണെങ്കിലും ഇറാനിലെ ഭൂചലനവുമായി ബന്ധപ്പെട്ട ഭൂചലനങ്ങൾ കൂടുതലാണ്. കഴിഞ്ഞ വർഷം നവംബറിൽ ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം യുഎഇയിൽ നേരിയ ഭൂചലനം റിപോർട്ട് ചെയ്തിരുന്നു. ഒരു വർഷം മുൻപ് ഇറാനിൽ 6.2, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ രണ്ട് ഭൂകമ്പങ്ങൾക്ക് ശേഷം ദുബായിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം