മൂവാറ്റുപുഴ : കനത്ത മഴയിൽ മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ട്. അരമനപ്പടി ജംക്‌ഷനിലുണ്ടായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ രണ്ടടിയിലേറെയാണു വെള്ളം ഉയർന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് അടക്കം വെള്ളം ഒഴുകിയെത്തി. ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞതാണു വെള്ളക്കെട്ടിനു കാരണം. നിരപ്പ്, വാഴപ്പിള്ളി, ചാലിക്കടവ് ജംക്‌ഷൻ, പേഴയ്ക്കാപ്പിള്ളി, വൺവേ ജംക്‌ഷൻ, പിഒ ജംക്‌ഷൻ, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങളിലൊക്കെ ഇന്നലത്തെ മഴയിൽ വെള്ളക്കെട്ടുണ്ടായി.
Read More: ലോറിയിൽ അവശനിലയിൽ കാളകൾ ;സംഭവം കൊല്ലത്ത്
എംസി റോഡിലെ കാനകളുടെ നിർമാണത്തിലെ അപാകതകൾ മൂലം കെഎസ്ആർടിസി മുതൽ ആറൂർ വരെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വൺവേ ജംക്‌ഷനിൽ ചാലിക്കടവ് പാലത്തിനു സമീപം റോഡിലെ വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യവും കുന്നു കൂടിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെടുമെന്ന സ്ഥിതിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം