ചേരുവകൾ
1. ചിക്കൻ, എല്ലില്ലാതെ – 100 ഗ്രാം, കഷണങ്ങളാക്കിയത്
2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
പച്ചമുളക് – ഒന്ന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എണ്ണ – രണ്ടു വലിയ സ്പൂൺ
4. മല്ലിയില – രണ്ടു കപ്പ്
5. മല്ലി – ഒരു വലിയ സ്പൂൺ
കറുവാപ്പട്ട – ഒരിഞ്ചു കഷണം
ഗ്രാമ്പൂ – രണ്ട്
വെളുത്തുള്ളി – രണ്ട് , മൂന്ന് അല്ലി
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 വിഭവങ്ങൾ…
പാകം ചെയ്യുന്ന വിധം
• ചിക്കൻ കഷണങ്ങളാക്കിയത് രണ്ടാമത്തെ ചേരുവ ചേർത്തു, വെള്ളം വറ്റുന്നതുവരെ വേവിക്കണം.
• പാനിൽ എണ്ണ ചൂടാക്കി, മല്ലിയില ചേർത്തു നല്ല ചൂടിൽ രണ്ടു മിനിറ്റ് വഴറ്റുക.
• ഇതിലേക്ക് ചിക്കൻ വേവിച്ചതു ചേർത്ത് വീണ്ടും ഒരു മിനിറ്റ് വേവിക്കുക.
• അഞ്ചാമത്തെ ചേരുവ ചതച്ചെടുത്തു വയ്ക്കുക.
• ഇതു ചിക്കനു മുകളിൽ വിതറി, അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പുക.
• മല്ലിയിലയ്ക്കു പകരം ഉലുവയിലയോ പുതിനയിലയോ ഉപയോഗിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം