തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ മണ്ണാർക്കാട് പാലക്കയം വില്ലേജിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാറിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടും. വില്ലേജ് ഓഫീസര്‍ പി.ഐ. സജിത്തിനെതിരെയും കടുത്ത നടപടിയുണ്ടാകും. ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ശിപാര്‍ശ റവന്യുമന്ത്രി അംഗീകരിച്ചു.
സുരേഷ് കുമാറില്‍ നിന്ന് ലക്ഷങ്ങളാണ് കൈക്കൂലിയായി വിജിലന്‍സ് പരിശോധനയില്‍ പിടികൂടിയത്. പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കൈക്കൂലി വാങ്ങിയതാണെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.
Read more: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
3 വര്‍ഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ പാലക്കയം വില്ലേജ് ഓഫീസില്‍ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
മേയിൽ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ പങ്കെടുക്കുന്നതിനിടെ പുറത്തു കൈക്കൂലി വാങ്ങുന്പോഴാണ് സുരേഷ് കുടുങ്ങിയത്. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്പോഴായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്.
പിന്നീട് ഇയാളുടെ താമസസ്ഥലം വിജിലൻസ് റെയ്ഡ് ചെയ്തപ്പോൾ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ് ബാങ്ക് അക്കൗണ്ട് രേഖകളും 17 കിലോയോളം നാണയ ശേഖരവും കണ്ടെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം