ലണ്ടന്‍: ഇന്ത്യക്കെതിരെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. കെന്നിംഗ്ടണ്‍ ഓവലില്‍ ടൊസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 327 റണ്‍സെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ് (146), സ്റ്റീവന്‍ സ്മിത്ത് (95) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് സിറാജ്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും സെഞ്ചുറിക്ക് തൊട്ടടുത്ത് നില്ക്കുന്ന സ്റ്റീവ് സ്മിത്തിന്റെ ക്ഷമയോടെയുള്ള ബാറ്റിങ്ങുമാണ് ഓസീസിന് ആദ്യദിനം ആധിപത്യം സമ്മാനിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശി 156 പന്തില്‍ നിന്ന് 22 ഫോറും ഒരു സിക്സുമടക്കം 146 റണ്‍സോടെ പുറത്താകാതെ ഹെഡ് ക്രീസിലുണ്ട്. 227 പന്തില്‍ നിന്ന് 14 ഫോറടക്കം 95 റണ്‍സെടുത്ത സ്മിത്താണ് കൂട്ടിന്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഹെഡ് സ്വന്തമാക്കി. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 251 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
Read more: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
ഡേവിഡ് വാർണർ (43), ലബുഷെയ്നെ (26),സ്മാന് ഖവാജ(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. എന്നാൽ ലഭിച്ച തുടക്കം പിന്നീട് മുതലെടുക്കാൻ സാധിച്ചില്ല. നിലവിൽ സ്മിത്ത് ഹെഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മികച്ച നിലയിലേക്ക് എത്തിച്ചു. ഇന്ത്യയ്ക്കായി ഷമി സിറാജ് താക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.
ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്): ഡേവിഡ് വാര്‍ണര്‍, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്കോട്ട് ബോളന്‍ഡ്.
ഇന്ത്യ (പ്ലേയിംഗ് ഇലവന്): രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം