കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പോലീസ് പിടികൂടി. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീറി(26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഷെമീറിനെ പിടികൂടിയത്. ഷെമീറിന് ജില്ലയില്‍ കഞ്ചാവ് കേസും അടിപിടി കേസും ഉള്‍പ്പെടെ മറ്റു കേസുകള്‍ ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായതായി കൊടുവള്ളി പോലീസ് പറയുന്നു.
read more: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
സുഹൃത്ത് വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിച്ചതായി കുന്ദമംഗലം സ്റ്റേഷനില്‍ ലഭിച്ച പരാതി കൊടുവള്ളി പൊലീസിന് കൈമാറുകയായിരുന്നു.
കൊടുവള്ളി ഇന്‍സ്പെക്ടര്‍ പ്രജീഷ്. കെയുടെ നേതൃത്വത്തില്‍ കൊടുവള്ളി എസ്. ഐ അനൂപ് അരീക്കര, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്, അനൂപ് തറോല്‍, സിവില്‍ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം