കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നും 1.10 കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാസർഗോഡ്, പയ്യന്നൂർ സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
read more: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും ധരിച്ച സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുഹമ്മദ് അല്‍ത്താഫില്‍ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വര്‍ണവും മുഹമ്മദ് ബഷീറില്‍ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം