തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. യുഎൻ എംപ്ലോയ്മെന്റ് സർവ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. തിരുവനന്തപുരം കരമന പൊലീസാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.
read more: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
കഴിഞ്ഞ ദിവസം വിഎസ് ശിവകുമാർ ഇഡിയ്ക്ക് മുൻപിൽ ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു മുൻ മന്ത്രി ഹാജരായത്. ആരോഗ്യമന്ത്രിയായ സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു.
തുടർന്ന് വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിഎസ് ശിവകുമാറിനെ ചോദ്യം ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് രാജേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം