കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറവച്ച് ഉച്ചയ്ക്കായിരുന്നു സംഭവം.
മിന്നലേറ്റ ഉടന്‍തന്നെ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് എത്തിയത്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ല.
മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് നസീർ. കഴിഞ്ഞ ആഴ്ചയും കൊടുവുള്ളിയിൽ ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ 38 ആണ് മിന്നലേറ്റ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം