ജിദ്ദ: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ആറര ലക്ഷത്തിലധികം മയക്ക് മരുന്ന് ഗുളികകൾ കസ്റ്റംസ് അതോറിറ്റി പിടികൂടി. മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഇവ സ്വീകരിക്കാനെത്തിയ ഏഴ് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.
സൌദിയിലെ മൂന്ന് കസ്റ്റംസ് ഒട്ട്ലെറ്റുകൾ വഴി രാജ്യത്തേക്ക് വന്ന ചരക്കുകളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്ക് മരുന്ന് ഗുളികകൾ പിടികൂടിയത്. മൂന്നിടങ്ങളിലായി കസ്റ്റംസ് ആൻ്റ് ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ ആറ് ലക്ഷത്തി അമ്പത്തി രണ്ടായിരത്തോളം (651900) ക്യാപ്റ്റഗണ് ഗുളികകളും നിരോധിത മെഡിക്കൽ ഗുളികകളും പിടിച്ചെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം