തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച കാമറകൾ വഴി രണ്ടാം ദിവസം കണ്ടെത്തിയത് 49317 നിയമലംഘനങ്ങൾ. പുലർച്ചെ 12 മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ഇത്.
ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരത്താണ്– 8454. കുറവ് ആലപ്പുഴയിൽ– 1252. കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ക്യാമറ പ്രവർത്തനം തുടങ്ങിയ ശേഷം കണ്ടെത്തിയ ആകെ നിയമലംഘനങ്ങൾ 80,000 കടന്നു.
തിങ്കളാഴ്ച രാവിലെ 8 മുതലാണ് റോഡ് ക്യാമറ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ആരംഭിച്ചത്. 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തിക്കുന്നുണ്ട്. ആദ്യദിനത്തിൽ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്– 4776 പേർ. തിരുവനന്തപുരം (4362), പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശൂർ (3995), പാലക്കാട് (1007), മലപ്പുറം (545), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂർ (2437), കാസർകോട് (1040) എന്നിങ്ങനെയായിരുന്നു വൈകിട്ട് 5 വരെ ലഭ്യമായ കണക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം