തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിൽ ഇലക്ട്രിക് ലൈൻ പൊട്ടിവീണ് യുവാവ് ഷോക്കേറ്റ് മരിച്ചു. പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്. കുളത്തൂർ റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണാണ് ഇലക്ട്രിക് ലൈൻ പൊട്ടിയത്.
read more: വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ രണ്ടംഗ സമിതി, മന്ത്രിമാര്‍ നാളെ അമല്‍ജ്യോതി കോളജിലേക്ക്
യാത്രക്കാരനായ ബിജുവിൻ്റെ ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ വീഴുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവറാണ് മരിച്ച ബിജു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം