കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാടിൽ സന്ദീപ് നായർ അറസ്റ്റിൽ. കോടതിയിൽ ഹാജരാകാതിരുന്ന സന്ദീപിനെതിരെ അറസ്റ്റ് വാറന്റുണ്ടായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ് നായർ. എറണാകുളം പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ ഇയാളോട് ഹാജരാകണമെന്ന് എറണാകുളം പിഎംഎൽഎ കോടതി പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പാലിക്കാൻ ഇയാൾ തയാറായില്ല. ഇതോടെയാണ് കഴിഞ്ഞദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
read more: വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ രണ്ടംഗ സമിതി, മന്ത്രിമാര്‍ നാളെ അമല്‍ജ്യോതി കോളജിലേക്ക്
സന്ദീപ് നായർ ഒരു ഘട്ടത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ ജാമ്യം റദ്ദാക്കി. സന്ദീപിനെ റിമാൻഡ് ചെയ്തു.
കേസിൽ എം. ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം