ഭുവനേശ്വര്‍: 278 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ ബാലസോറില്‍ അപകടം നടന്ന സ്ഥലം സന്ദർശിച്ച സി.ബി.ഐ. സംഘം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഒഡീഷ സര്‍ക്കാരിന്റെ അനുമതിയോടെയും റെയില്‍വേ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരവുമാണ് സിബിഐയുടെ നടപടി.
278 മനുഷ്യരുടെ ജീവനെടുത്തത് അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ശക്തമാവുകയാണ്. അട്ടിമറി എന്നതിനാണ് റെയില്‍വെ ഊന്നല്‍ നല്‍കുന്നത്. അന്വേഷണം ഏറ്റെടുത്ത സിബിഐ അപകടസ്ഥലം അടിമുടി പരിശോധിക്കുകയാണ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
read more: വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ രണ്ടംഗ സമിതി, മന്ത്രിമാര്‍ നാളെ അമല്‍ജ്യോതി കോളജിലേക്ക്
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്ന് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബോധപൂര്‍വം നടത്തിയ ഇടപെടലാണെന്നും സിഗ്നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെയെ സ്ഥിരീകരിക്കാനാകൂ എന്നും സി.ബി.ഐ. വ്യക്തമാക്കി.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ ബോധപൂര്‍വ്വമുള്ള ഇടപെടലാണ് ഒഡിഷ തീവണ്ടിയപകടത്തിന് കാരണമെന്ന് റെയില്‍വേയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ സൂചന നൽകിയിരുന്നു. അതിനിടെ, സിഗ്നല്‍ സംവിധാനവുമായി ബന്ധപ്പെട്ട ചില തകരാറുകളാണ് അപകടമുണ്ടാകാനുള്ള കാരണമെന്ന് റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹയും വ്യക്തമാക്കി. കോറമണ്ഡല്‍ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടതെന്നും ചരക്കുതീവണ്ടി പാളം തെറ്റിയില്ലെന്നും അവര്‍ പറഞ്ഞു.
അപകടത്തില്‍ ഇതുവരെ 180 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സജ്ജമാക്കും. രാജി ആവശ്യം ശക്തമാവുന്നതിനിടെ അപകടം നടന്ന് നാലാം ദിനം ബാലസോറില്‍ നിന്ന് അശ്വിനി വൈഷ്ണവ് ദില്ലിയില്‍ മടങ്ങിയെത്തി.
ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ലൂപ്പ് ട്രാക്കിലടക്കം ഇപ്പോഴും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം