കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ കോളജില്‍ പൂട്ടിയിട്ടുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയാതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കോളജ് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഹോസ്റ്റല്‍ മുറികള്‍ വിദ്യാര്‍ഥികള്‍ ഒഴിയണമെന്നും മാനേജ്മെന്റ് നിര്‍ദേശം നല്കി. ഇത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Read More:15000 ബ്ലോട്ട് എല്‍എസ്ഡിയുമായി ആറുപേർ അറസ്റ്റിൽ
ഇന്നലെ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് കോളജ് അടച്ചിടാനും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനും തീരുമാനിച്ചത്. ഇതോടെ മാനേജ്മെന്റിനെതിരെ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയിരുന്നു. ഹോസ്റ്റല്‍ വിട്ടു പോകില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ നിലപാട്.
Read More:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍
മാനേജ്മെന്റ് പ്രതിനിധികളും പിടിഎയും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കുന്ന യോഗം കോളജില്‍ ആരംഭിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ വിദ്യര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്. വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെ കോളേജ് കവാടങ്ങള്‍ മുഴുവന്‍ പൂട്ടി പൊലീസ് സുരക്ഷ ശക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം