ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ മയക്കുമരുന്നു വേട്ടയുമായി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. 15000 ബ്ലോട്ട് എല്‍എസ്ഡിയാണ് പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തതായും എന്‍സിബി വ്യക്തമാക്കി.
ആയിരം കോടി രൂപ വിലമതിക്കുന്ന അതിമാരകമായ മയക്കുമരുന്നാണ് പിടികൂടിയത്. പോളണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ലഹരിമരുന്ന് എത്തിയത്. ക്രിപ്റ്റോ കറന്‍സി വഴിയാണ് സംഘം ഇടപാടു നടത്തിയിരുന്നതെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് പറഞ്ഞു.
കേരളത്തില്‍ അടക്കം മയക്കുമരുന്ന് എത്തിച്ചിരുന്നത് ഈ ലഹരിസംഘമാണ്. ടോര്‍ നെറ്റുവര്‍ക്ക് മുഖാന്തിരമാണ് സംഘം പ്രവര്‍ത്തിച്ചു വന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം