തൃശ്ശൂര്‍: ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ ആണ് മകന്റെ പീഡനത്തെ തുടർന്ന് മരിച്ചത്. 80 വയസായിരുന്നു. കഴിഞ്ഞ മെയ് 16 ന് വീട്ടിൽ മദ്യപിച്ചെത്തിയ മകൻ രാധാകൃഷ്ണനാണ് ചാത്തനെ മര്‍ദ്ദിച്ചത്.
Read More:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍
നാല് ദിവസം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അച്ഛനെ മര്‍ദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മകന് സബ് ജയിലില്‍ റിമനാന്റില്‍ കഴിയുകയാണ്. ചാത്തന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ ചേലക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കയച്ചു. മരണകാരണം വ്യക്തമായ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് തീരുമാനിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം