എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍

കൊച്ചി: പരീക്ഷ എഴുതാത്ത ആര്‍ഷോ വിജയിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് വിവാദമായിരിക്കുന്നത്. മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ.

Read More:മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം; ഇനിമുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ

ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ ആയിരുന്നതിനാല്‍ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ പാസായതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്‌സ്‌റ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ മാര്‍ക്ക്‌ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. 

Read More:ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി നടത്താനിരുന്ന സമരം മാറ്റിവച്ച് കർഷക സംഘടനകൾ

വിവാദമായതോടെ, സംഭവം പരിശോധിക്കുമെന്ന് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ചയാണിതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എസ്എഫ്‌ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തികുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം