തിരുവനന്തപുരം; തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം. ആര്യശാല റോഡിലുള്ള കുമാർ കെമിക്കൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. തീപിടിത്തത്തിന്റെ കാരണം എന്തെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥം സൂക്ഷിച്ച കടയിലാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. ബ്ലീച്ചിങ് പൗഡറിനാണോ തീപിടിച്ചതെന്ന് സംശയിക്കുന്നുണ്ട്.
read more: അരിക്കൊമ്പനെ തുറന്നുവിടും ; ഹൈക്കോടതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്
തീപിടിത്തത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന രാസവസ്തുക്കൾ മുഴുവൻ കത്തി നശിച്ചു. സ്ഥാപനത്തിന് സമീപമുള്ള മറ്റ് കടകളിലേക്കും കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്കും തീ പടർന്നിട്ടുണ്ട്. തീപിടിത്തത്തിൽ മൂന്ന് ബൈക്കുകൾ കത്തി നശിച്ചതായാണ് വിവരം.
ഫയർഫോഴ്സിന്റെ പത്തോളം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണയ്ക്കുന്നത്. പ്രദേശത്ത് മഴ പെയ്യുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. രാസവസ്തുക്കൾ കത്തിയതിനാൽ പ്രദേശത്ത് ഉയരുന്ന കനത്ത പുകയും ആശങ്ക സൃഷ്ടിക്കുകയാണ്. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam