കണ്ണൂര്‍: പത്തുവയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം കഠിനതടവ്. 32കാരനായ പൂളിങ്ങോം പാലാംതടം കാണിക്കാരന് കെഡി രമേശിനെയാണ് ശിക്ഷിച്ചത്. 83 വര്‍ഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആര് രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.
2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂര്‍ സിഐ ആയിരുന്ന എംപി ആസാദ് ചെറുപുഴ എസ്ഐ എംഎന്‍ ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam