മധുര: കൊല്ലം എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിള്ളൽ. ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽവച്ചാണ് വിള്ളൽ കണ്ടെത്തിയത്. എസ്-3 കോച്ചിന്റെ അടിഭാഗത്താണ് വിള്ളലുണ്ടായത്.
യാത്രക്കാരാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്നു യാത്രക്കാർ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വിള്ളൽ വീണ ബോഗിയിൽ നിന്ന് യാത്രക്കാരെ മറ്റൊരു ബോഗിലേക്ക് മാറ്റി.
Read more: താനൂർ ബോട്ടപകടം; 11 പേരെ നഷ്ടമായ കുടുംബത്തിന് ഉടൻ വീട് വച്ച് നൽകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
തുടർന്ന് ഷഡിങ് നടത്തി ഒരു മണിക്കൂറിനു ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.
മധുര റെയിൽവേ സ്റ്റേഷനിൽ എത്തിച്ച മറ്റൊരു ബോഗി ഘടിപ്പിച്ച ശേഷമാണ് ട്രെയിൻ എഗ്ഗ്മോറിലേക്ക് പോയത്. വിള്ളൽ ശ്രദ്ധയിൽപ്പെട്ടില്ലിയിരുന്നെങ്കിൽ ട്രെയിൻ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതൽ എഗ്മോർ വരെ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam