തിരുവനന്തപുരം: കേരള- കര്‍ണാടക തീരങ്ങളിൽ ജൂൺ നാല് മുതൽ എട്ട് വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
Read more: താനൂർ ബോട്ടപകടം; 11 പേരെ നഷ്ടമായ കുടുംബത്തിന് ഉടൻ വീട് വച്ച് നൽകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കേരള-കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ്, തെക്ക്- കിഴക്കൻ അറബിക്കടൽ, ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ചില അവസരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. ജൂൺ ഏഴിന് കന്യാകുമാരിയിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിർദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam