ലഖ്നൗ: ആദ്യരാത്രിയിൽ വധുവിനെയും വരനെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുപിയിലെ ബറൈച്ചിലെ കൈസർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്‍പ്പെട്ട ഗോധിയ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മുറിയിൽ കിടക്കാനായി പോയ വരൻ പ്രതാപ് യാദവ് (24), വധു പുഷ്പ യാദവ് (22) എന്നിവരെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം മൂലമാണ് ഇരുവരും മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയായിരുന്നു രണ്ടുദിവസം നീളുന്ന വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാതായതോടെ സംശയം തോന്നി. വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More:വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക മരിച്ചു
ദമ്പതികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങളൊന്നും മുമ്പുണ്ടായിരുന്നില്ല. രണ്ടുപേർക്കും എങ്ങനെ ഒരേ ദിവസത്തിൽ ഏകദേശം ഒരേസമയം എങ്ങനെ ഹൃദയാഘാതമുണ്ടായി എന്നത് സംശയമുയർത്തുന്നു. ദുരൂഹത നീക്കുന്നതിനായി രണ്ട് മൃതദേഹങ്ങളുടെയും ആന്തരികാവയവങ്ങൾ ലഖ്നൗവിലെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ബൽറാംപൂർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് വർമ പറഞ്ഞു. ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും ഉറങ്ങുമ്പോൾ ശ്വാസംമുട്ടൽ മൂലം ഹൃദയസ്തംഭനം ഉണ്ടായേക്കാമെന്നും സംശയിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam