ഇടുക്കി; കുഞ്ചിത്തണ്ണി നെല്ലിക്കാട് രഞ്ജിത്ത് ഭവൻ സുബ്ബുലക്ഷ്മി (80) ആണ് വൈദ്യുത ആഘാതമേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്ക് ഇറങ്ങിയ സുബ്ലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു.
Read More:വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്
മകൾ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു വർഷങ്ങളായി സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. മഹാലക്ഷ്മിയും ഭർത്താവ് അർജുനനും തോട്ടത്തിൽ ജോലിക്കായി പോയിരുന്ന സമയത്ത് ആയിരുന്നു അപകടം. ഉടൻ സമീപവാസികൾ എത്തിയെങ്കിലും ലൈനില്‍ വൈദ്യുതി പ്രവാഹം ഉണ്ടായതിനാൽ സുബ്ബലക്ഷ്മിയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല.
Read More:ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്കന് പിടിയില്‍
പിന്നീട് വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചറിയിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. സുബ്ബലക്ഷ്മിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ മൃതദേഹം. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam