ഒമാനിൽ ആധുനിക സൗകര്യങ്ങൾ അടങ്ങിയ ‘സുൽത്താൻ ഹൈതം സിറ്റി’ പദ്ധതിക്ക് തുടക്കം കുറിച്ചു. സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്.
മസ്കത്തിലെ ബൈത്ത് അൽ ബറക പാലസിൽ നടന്ന ഉദ്ഘാന ചടങ്ങിൽ സുത്താൻ ഹൈതം ബിൻ താരിഖ് കാർമികത്വം വഹിച്ചു. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുതിയ മാതൃകയാണ് സ്മാർട്ട് സിറ്റി. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂണിറ്റുകളിലായി 100,000 പേർക്ക് താമസസൗകര്യം നൽകും.
2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, വാണിജ്യ-അടിസ്ഥാന ആരോഗ്യ കേന്ദ്രങ്ങൾ, 25 മസ്ജിദുകൾ, 39 സ്കൂളുകൾ, കായിക സൗകര്യങ്ങൾ, യൂനിവേഴ്സിറ്റി, സെൻട്രൽ പാർക്ക്, വിശാലമായ നടപ്പാത, മാലിന്യത്തിൽനിന്ന് ഊർജ്ജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജ്ജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളായിരിക്കും. ഉദ്ഘാടന ചടങ്ങിൽ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും പങ്കെടുക്കുകയുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam