കൊല്ലം: എംസി റോഡില്‍ ഇന്ധനവുമായി വന്ന ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. വയയ്ക്കലിൽ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് ലോറിയിൽ നിന്നും ഇന്ധനം പൂർണമായും നീക്കി.
അപകടത്തിന് പിന്നാലെ രാത്ര പത്ത് മണിയോടെ ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്തു നിന്ന് മാറ്റിപാർപ്പിച്ചിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ നിന്നുള്ള എമര്‍ജന്‍സി റെസ്ക്യൂ വാഹനം ഉപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. എട്ടുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ലോറിയിൽ നിന്നും ഇന്ധനം പൂര്‍ണമായി മാറ്റാനായത്.
കാർ വളവു തിരിഞ്ഞെത്തിയപ്പോൾ ലോറി പെട്ടന്ന് ബ്രേക്കിട്ടു നിർത്തുകയായിരുന്നു. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ഗുരുതര പരിക്കുകളോടെ കാർ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam