കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
അതേസമയം മാലിന്യ സംസ്കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയർ എം അനിൽകുമാർ കൊച്ചിയിൽ പറഞ്ഞു.
Read more: ഒഡിഷ ട്രെയിൻ ദുരന്തം: മരണം 288 ആയി; ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരം
ജൂണ്‍ ഒന്ന് മുതൽ കൊച്ചി നഗര പരിധിക്കുള്ളിൽ നിന്നും മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നത് പൂർണമായും നിർത്തിയിരുന്നു. രണ്ട് സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചായിരുന്നു പിന്നീട് മാലിന്യ നീക്കം. 3 ഏജൻസികളെ സമീപിച്ചിരുന്നെങ്കിലും ഒരു കമ്പനി പിന്മാറിയിരുന്നു.നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽനിന്നു കൂടി കോർപറേഷൻ താൽപര്യപത്രം ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ മാലിന്യ നീക്കം വലിയ പ്രതിസന്ധിയിലായി.നിലവിലുള്ള രണ്ട് ഏജൻസികള്‍ 50 ടണ്‍ മാലിന്യമാണം ആകെ നീക്കം ചെയ്യുന്നതും.ഇതോടെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടായതോടെയാണ് കോർപറേഷൻ വീണ്ടും ബ്രഹ്മപുരത്തെ ആശ്രയിക്കുന്നത്.
താത്കാലിക സംവിധാനം പരിഹാരമാവാത്ത സാഹചര്യത്തിൽ ബദൽ മാർഗങ്ങള്‍ തേടുകയാണ് കൊച്ചി കോർപറേഷൻ. ബിപിസിഎൽ പുതിയ പ്ലാന്റ് സൗജന്യമായി നിർമ്മിക്കെമെന്നറിയിച്ചെങ്കിലും അക്കാര്യത്തിലും സർക്കാരിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ് കൊച്ചി കോർപറേഷൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam