അബുദബി: ഒഡീഷയിലുണ്ടായ തീവണ്ടി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ട്വിറ്ററിലൂടെയായിരുന്നു അനുശോചനം. അറബികിലും ഇംഗ്ലീഷിലും കൂടാതെ ഹിന്ദിയിലുമാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്.
“തീവണ്ടി അപകടത്തില്‍പെട്ട എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയില്‍ അനുശോചനം അറിയിക്കുന്നു. യുഎഇയിലെ എല്ലാവരുടെയും ചിന്തകള്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കുമൊപ്പമാണ്. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ”യന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read more: ഒഡിഷ ട്രെയിൻ ദുരന്തം: മരണം 288 ആയി; ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരം
അതേസമയം, രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 6.55നാണ് കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam