കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നതാണ് ആരോപണം. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവം വലിയ വിവാദമായി. യുവതി തന്നെ സംഭവം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്ത് എത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam