കുവൈത്ത് വിമാനത്താവളത്തിൽനിന്ന് നാടുകടത്തൽ നടപടികൾക്കിടെ പ്രവാസി രക്ഷപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് അന്വേഷണത്തിന് ഉത്തരവ് നൽകി .
കഴിഞ്ഞ ദിവസമാണ് കുവൈത്തിലേക്ക് പ്രവേശന വിലക്കുള്ള ആഫ്രിക്കൻ പ്രവാസിയെ എയർപോർട്ടിൽ വെച്ച് പിടികൂടിയത്. എയർപോർട്ട് ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയ പ്രതിയെ നടപടികൾ പൂർത്തിയാക്കി തിരിച്ചയക്കാൻ വേണ്ടി എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റിയത്.
Read More:സൗദിയിൽ വ്യക്തിഗത സ്റ്റാറ്റസ് കേസുകൾ;വേഗത്തിൽ നീതി ലഭിയ്ക്കും
അവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയായിരുന്നു. ഇയാളെ പിന്നീട് നടന്ന അന്വേഷണത്തിൽ പിടികൂടി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് പഴുതുകൾ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam