കോഴിക്കോട് : മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികൾ മരിച്ചനിലയിൽ. തൃശൂർ സ്വദേശികളായ ഡോ. റാം മനോഹർ (70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ചേവായൂർ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. തൃശൂർ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസം. തങ്ങൾ ഇരുവരും രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ മരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. വിരലടയാള വിദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത് താമസിക്കുന്ന മകൾ രാവിലെ ഇരുവർക്കുമുളള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരമറിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam