വൻ മദ്യവേട്ട; കാറിൽ കടത്തിയത് 36 ലിറ്റര്‍ മദ്യം

കോഴിക്കോട്: താമരശ്ശേരി വാവാട്ട് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 36 ലിറ്റര്‍ (72 കുപ്പി) മദ്യവുമായി രണ്ടുപേര്‍  എക്‌സൈസ് പിടിയില്‍. പുതുപ്പാടി കാക്കവയല്‍ വയലപ്പിള്ളില്‍ വി.യു തോമസ് (67), കാരക്കുഴിയില്‍ ഷീബ (45) എന്നിവരെയാണ് പിടികൂടിയത്.

താമരശ്ശേരി സര്‍ക്കിള്‍ എക്‌സൈസ് അസി. ഇന്‍സ്‌പെപെക്ടര്‍ സി.സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ബിനീഷ് കുമാര്‍, ആരിഫ്, കെ.പി ഷിംല എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വാങ്ങിയ മദ്യം കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെ ആണ് ഇവരെ പിടികൂടിയത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam