കേരള തീരത്ത് കടലാക്രമണ സാധ്യത; 1.2 മീറ്റർ വരെ തിരമാല ഉയരാമെന്ന് ജാഗ്രതാ നിർദേശം, മത്സ്യബന്ധനത്തിന് വിലക്ക്

 

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചുണ്ട്. കേരള – കർണാടക തീരങ്ങളിൽ ജൂൺ 03 വരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ജൂൺ 06 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്.

Read also:  ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു: ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 
കേരള തീരത്ത് 03.06.2023ന് രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 05 cm നും 50 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്ത് 03.06.2023ന് രാത്രി 11.30 വരെ 0.6 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 05 cm നും 60 cm  നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam