ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. രാഹുൽ തൊഴിൽരഹിതനായതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽരഹിതരാണെന്ന് കണക്കാക്കാനാകില്ലെന്ന് അണ്ണാമലൈ പറഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കോൺഗ്രസിന്റെ ശൈലി കാരണം ദേശീയ പാർട്ടികൾക്ക് തമിഴ്നാട്ടിൽ ചീത്തപ്പേര് ലഭിച്ചു. കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിക്ക് തൊഴിലില്ലാത്തതിനാൽ രാജ്യത്തെ യുവാക്കളെല്ലാം തൊഴിൽരഹിതരാണ് എന്ന് അതിന് അർഥമില്ല’’– അണ്ണാമലൈ പറഞ്ഞു.
Read more: കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്: കേരളാ പൊലീസ് സംഘം കൊൽക്കത്തയിൽ
കർണാടകത്തിൽ വോട്ടുശതമാനം നിലനിർത്താൻ പാർട്ടിക്ക് സാധിച്ചു. 2024ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രത്യേകിച്ച് തമിഴ്നാട്ടിലും തെലങ്കാനയിലും ബിജെപി നേട്ടമുണ്ടാക്കും. ഒപ്പം കർണാടകയിലും കേരളത്തിലും. പാർട്ടിയുടെ വിജയത്തിൽ വികസന പദ്ധതികളും ‘മോദി ഘടക’വും നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മോദി പ്രഭാവം വിലപോകില്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ മറുപടി പറഞ്ഞു. വിദ്വേഷ രാഷ്ട്രീയവുമായി ബി.ജെ.പിക്ക് ഈ സംസ്ഥാനങ്ങളിൽ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam