ഒ​രു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ജൂ​ണ്‍ എ​ട്ട് മു​ത​ൽ

 

തി​രു​വ​ന​ന്ത​പു​രം: ഒ​രു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ജൂ​ണ്‍ എ​ട്ട് മു​ത​ൽ ന​ൽ​കും. 64 ല​ക്ഷം ആ​ളു​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കും. ഇ​തി​നാ​യി 950 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ചു. മൂ​ന്ന് മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​നാ​ണ് കൊ​ടു​ക്കു​ന്ന​ത്.

  
കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം.

എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ വായ്പ പരിധി വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള കേന്ദ്ര സർക്കാർ നടപടികളും സർക്കാരിന് തിരിച്ചടിയായിയിരുന്നു.

Read more:  കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്: കേരളാ പൊലീസ് സംഘം കൊൽക്കത്തയിൽ

  
കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കുറവ് വരുത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്. 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15,390 കോടിരൂപയായി കുറച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിനു പുറമേയാണിതെന്ന് ധനവകുപ്പ് പറയുന്നു.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെൻഷൻ നൽകാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. സർക്കാർ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നൽകാനായിട്ടില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam