തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചത്. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയതായി അറിയിച്ചു. ഭക്ഷ്യവസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കുന്നതിനാണ് സോഫ്റ്റ് വെയര്‍ പുതുക്കുന്നത്.
Read More:കുടുക്കിയത് ക്യാമറ; ജ്വല്ലറിയിൽ നിന്ന് സ്വർണമാല കവർന്ന യുവതി പിടിയിൽ
രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തനം തുടങ്ങിയ സമയത്താണ് ഇ- പോസ് യന്ത്രങ്ങള്‍ നിശ്ചലമായത്. തുടര്‍ന്ന് മണിക്കൂറുകളോളം കഴിഞ്ഞിട്ടും റേഷന്‍ കിട്ടാതെ ആളുകള്‍ മടങ്ങി. ഇ- പോസ് ഇടയ്ക്കിടെ പണിമുടക്കുന്നത് മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് വ്യാപാരികള്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ശ്രമം തുടങ്ങി. ഇ- പോസ് യന്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങള്‍ നോക്കുന്നത് എന്‍ഐസിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam