മംഗളൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു. സദാചാര ആക്രമണത്തിനെതിരെ ഉള്ളാൾ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
Read More:വീണ്ടും അപകടം; ഓട്ടോമറിഞ്ഞ് സ്കൂൾ കുട്ടികൾക്ക് പരിക്ക്
പെൺസുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം സോമേശ്വര ബീച്ചിലെത്തിയ മൂന്ന് ആൺകുട്ടികളെയാണ് തല്ലിച്ചതച്ചത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞ് നിർത്തി. തുടർന്ന് മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതേ തുടന്ന് വാക്കുതർക്കമായി. ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരുമായിരുന്നു.
ഇവർക്ക് നേരെ അതിക്രൂരമായ മർദ്ദനമാണ് ഉണ്ടായിരിക്കുന്നതെന്ന് ആണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അക്രമികള്‍ കുട്ടികളെ കല്ല് കൊണ്ട് ഇടിച്ചു, ബെൽറ്റ് ഊരി അടിച്ചു, പെണ്‍കുട്ടികളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ബോധം നഷ്ടപ്പെടും വരെ യുവാക്കള്‍ കുട്ടികളെ മർദ്ദിച്ചുവെന്നും ബന്ധു പറഞ്ഞു. പരിക്കേറ്റ മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.
സംഭവത്തെ തുടന്ന് അക്രമികൾ ബീച്ചിൽ നിന്നും രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവം നടന്നതെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam